ublnews.com

സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളം വേതന സുരക്ഷാ പദ്ധതി വഴിനിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികൾക്കുള്ള ശമ്പളം വേതന സുരക്ഷാ പദ്ധതി വഴി നൽകുന്ന നിയമം ജനുവരി ഒന്നു‌മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് അംഗീകൃത പോർട്ടൽ വഴി ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. പരീക്ഷണാർഥം ജൂലൈയിൽ ആരംഭിച്ച നിയമം ജനുവരി മുതൽ രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ബാധകമാണ്.

സേവനാനന്തര ആനുകൂല്യവും അക്കൗണ്ട് വഴിയാണു നൽകേണ്ടത്. സുരക്ഷിത തൊഴിൽ അന്തരീക്ഷവും കൃത്യസമയത്തു വേതനവും ഉറപ്പാക്കാനാണു പദ്ധതി നിർബന്ധമാക്കിയതെന്നു മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ശമ്പള കുടിശിക പ്രശ്നത്തിനും പരിഹാരമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top