ublnews.com

23.5 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുഒമാനിൽ യൂറോപ്യന്‍ വിനോദസഞ്ചാരികൾ പിടിയിൽ

ഏകദേശം ഒരു ദശലക്ഷം റിയാലിന്റെ (23.5 കോടി രൂപ) ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ വിനോദസഞ്ചാരികളെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ടൂറിസ്റ്റ് വീസയില്‍ ഒമാനിലെത്തിയ പ്രതികള്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തുകടന്ന് വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൃത്യമായ അന്വേഷണത്തിനും ട്രാക്കിങ്ങിനുമൊടുവില്‍, അധികാരികള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

വിനോദയാത്രയുടെ മറവില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത ബോട്ടില്‍ കടത്തിയാണ് ഇവ സിഫ ബീച്ചില്‍ എത്തിച്ചതെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top