ublnews.com

മെഡിക്കൽ ഉപകരണ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സൗദി അതോറിറ്റി നിയമനടപടി സ്വീകരിക്കും

മെഡിക്കൽ ഉപകരണ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സൗദി അതോറിറ്റി നിയമനടപടി സ്വീകരിക്കും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നിർബന്ധിത മുൻകൂർ അനുമതി നേടാതെ, ഉദ്ദേശിച്ച ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് നിയമലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

അനുമതി നേടാതെ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തതിന് ഒരു വാണിജ്യ സ്ഥാപനത്തെ പരിശോധനയിൽ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പശ്ചാത്തലത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ഉപഭോക്തൃ സുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങളോട് അതോറിറ്റി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തുപറഞ്ഞിട്ടുണ്ട്. നിയമപ്രകാരം, കുറ്റവാളികൾക്ക് 10 വർഷം വരെ തടവോ 10 മില്യൻ റിയാൽ വരെ പിഴയോ ലഭിക്കും.

ഈ മുൻകൂർ അനുമതി ഗുണനിലവാര മാനദണ്ഡങ്ങളും സുരക്ഷിത ഉപയോഗവും ഉറപ്പാക്കുന്നതിനാണ്. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണ സംവിധാനത്തിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തി. ഉൽപ്പന്ന സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ വാണിജ്യ സ്ഥാപനങ്ങളെയും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉദ്ബോധിപ്പിക്കുന്നു. 19999 എന്ന ടോൾ ഫ്രീ നമ്പർ വഴി ഇത്തരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനാവുമെന്നും പൊതുജനങ്ങളോട് അതോറിറ്റി അഭ്യർഥിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top