
സൗദി അറേബ്യയിലെ മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ. പൊതുമര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട കേസിലാണ് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന്റെ സഹകരണത്തോടെ അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അസീർ പൊലീസ് അറിയിച്ചു.