
തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ചതിന് ഏഷ്യൻ വംശജരായ 22 സ്ത്രീകളെ അറസ്റ്റ് ചെയ്തു. ബൗഷറിലെ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് യൂനിറ്റിന്റെ സഹകരണത്തോടെ അന്വേഷണ-ക്രിമിനൽ വിവരശേഖരണ ജനറൽ ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.
ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മറ്റെറാരുകേസിൽ ബുറൈമിയിൽ രണ്ട് വാഹനങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിലായി. ഗവർണറേറ്റിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് രണ്ട് വാഹനങ്ങൾ മോഷ്ടിച്ചയളെയാണ് അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്.