ublnews.com

നൂറിലേറെ പേർക്ക് ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി അനുവദിച്ച് സൗദി

20 രാജ്യങ്ങളിൽനിന്നുള്ള നൂറിലേറെ പേർക്ക് ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി അനുവദിച്ച് സൗദി. സംരംഭക വിഭാഗത്തിലാണ് (ഒൻട്രപ്രനർ) പ്രീമിയം റസിഡൻസി അനുവദിച്ചത്.

റിയാദ് ഫ്രണ്ട് കൺവൻഷൻ സെന്ററിൽ ആരംഭിച്ച രണ്ടാമത് ബിബാൻ ഫോറത്തിലാണ് പ്രീമിയം റസിഡൻസി വിതരണം ചെയ്തത്. ചെറുകിട ഇടത്തരം സംരംഭക ജനറൽ അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ബിബാൻ ഫോറം 9 വരെ തുടരും. സൗദിയിൽ ബിസിനസ് സംരംഭം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നൂനത സാങ്കേതിക പരിഹാരങ്ങളുള്ള സ്റ്റാർട്ടപ് ഉടമകൾക്കായി രൂപകൽപന ചെയ്ത ഒൻട്രപ്രനർ ഇഖാമ പ്രീമിയം ഇഖാമ സെന്ററിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ്.

സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്നതിലൂടെ ആഗോള വിദഗ്ധരെ സൗദിയിലേക്ക് ആകർഷിക്കാമെന്നാണ് വിലയിരുത്തൽ. സൗദി ഗ്രീൻ കാർഡ് എന്ന ഈ പദ്ധതിയിലൂടെ അതിവിദിഗ്ധ ഡോക്ടർമാരെയും പ്രാക്ടീഷണർമാരെയും മറ്റു വിഭാഗങ്ങളിലെ വിദഗ്ധർ, സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സൗദി പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളവർക്കാണ് മുൻഗണന. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 8074 പേർക്ക് പ്രീമിയം റസിഡൻസി പെർമിറ്റ് അനുവദിച്ചിരുന്നു.

നേരിട്ട് സ്പോൺസർ ചെയ്യാം
സ്പെഷൽ ടാലന്റ് റസിഡൻസി വിഭാഗത്തിൽ വരുന്നവർക്ക് സൗദിയിൽ വീസ രഹിത താമസത്തിന് അർഹതയുണ്ട്. കൂടാതെ മാതാപിതാക്കൾ, ജീവിതപങ്കാളികൾ, 25 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ ഇവർക്ക് നേരിട്ട് സ്പോൺസർ ചെയ്യാനാകും. സൗദിയിൽ വസ്തു വാങ്ങാനും ബിസിനസ് നടത്താനും ബന്ധുക്കൾക്ക് സന്ദർശന വീസ സ്പോൺസർ ചെയ്യാനും സാധിക്കും. കൂടാതെ സൗദി, ജിസിസി പൗരന്മാർക്കായി നിശ്ചയിച്ചിട്ടുള്ള എയർപോർട്ട് ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കാം. ഇതുൾപ്പെടെ ഒട്ടേറെ ആനുകൂല്യമാണ് ദീർഘകാല താമസ പദ്ധതിയിൽ ലഭിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top