ublnews.com

മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം നാളെകേരള മുഖ്യമന്ത്രിയെത്തുന്നത് 12 വർഷത്തിന് ശേഷം

12 വർഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലേക്കുള്ള കേരള മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ . ഒരു പതിറ്റാണ്ടിനു ശേഷം ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ദോഹയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികളിൽ സംബന്ധിക്കും. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഉച്ചക്ക് ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top