
സൗദിയിലെ തബൂക്ക് നഗരത്തിലെ അപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ വിദേശ യുവതികള്‍ അടങ്ങിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് തബൂക്ക് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.