
സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം, ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ, ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 19നായിരുന്നു സംഭവം.
സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെത്തുടർന്നുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്സ് പടികളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം. ഇയാളുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെത്തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻതന്നെ തിരിച്ചറിഞ്ഞ് കണ്ടെത്തി പിടികൂടി അറസ്റ്റ് ചെയ്തു.