
അബഹ∙ സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ മഹായിലിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിൽ കത്തിയുമായി കയറിയ പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ഉടൻ ശക്തമായ പരിശോധന നടത്തി പൊലീസ് പ്രതി പിടികൂടുകയായിരുന്നു