
യാത്രക്കാരായ ഭിന്നശേഷിക്കാരേയും പ്രായമായവരെയും സഹായിക്കുന്നതിനായി ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സെൻസറി റൂം തുറന്നു. സൗദി അരാംകോയുമായും കിങ് സൽമാൻ സെന്റർ ഫോർ ഡിസെബിലിറ്റി റിസർച്ചുമായും സഹകരിച്ചാണ് ഈ സംരംഭം വികസിപ്പിച്ചെടുത്തത്. വിമാനത്താവളത്തിനുള്ളിലേക്ക് കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ഉദേശലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ഉദ്യമം.
പുറപ്പെടൽ ടെർമിനലിൽ സ്ഥിതി ചെയ്യുന്ന ഈ സൗകര്യം, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സെൻസറി സെൻസിറ്റിവിറ്റികൾ അല്ലെങ്കിൽ കൂടുതലാവുന്ന പൊരുത്തപ്പെടാനാവാത്ത സാഹചര്യങ്ങൾ എന്നിവയുള്ള യാത്രക്കാർക്ക് ശാന്തവും നിയന്ത്രിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സൗകര്യപ്രദമായി അനുയോജ്യമാവുന്ന തരത്തിൽ ക്രമീകരിക്കാവുന്ന വെളിച്ചം, ശബ്ദം, നിറം, സ്പർശന ഘടകങ്ങൾ എന്നിവകൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.