ublnews.com

റിയാദിലെ വാടക നിയന്ത്രണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കില്ല

റി​യാ​ദി​ൽ ന​ട​പ്പാ​ക്കി​യ വാ​ട​ക നി​യ​ന്ത്ര​ണ​വും സ്ഥി​ര​ത​യും രാ​ജ്യ​ത്തെ മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ല​വി​ൽ പ​ഠ​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് ജ​ന​റ​ൽ അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് ത​യ്‌​സീ​ർ അ​ൽ​മു​ഫ്‌​റ​ജ് സ്ഥി​രീ​ക​രി​ച്ചു. ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തും വാ​ട​ക സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തും സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളും ഗ​വ​ർ​ണ​റേ​റ്റു​ക​ളും തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​വി​ട​ങ്ങ​ളി​ലെ വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. വി​പ​ണി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ സൂ​ച​ക​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top