
സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 26ന് പറന്നുയരും. റിയാദിൽനിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് കന്നി സർവീസ്. ബോയിങ് 787-9 വിമാനമാണ് (ജമീല) സർവീസ് നടത്തുക. സൗദിയിൽനിന്ന് പ്രാദേശിക സമയം പുലർച്ചെ 3.15ന് പുറപ്പെട്ട് രാവിലെ 7.30ന് ലണ്ടനിൽ എത്തും. തിരിച്ച് 9.30ന് പുറപ്പെട്ട് വൈകിട്ട് 7.15ന് റിയാദിൽ ഇറങ്ങും. റിയാദ് എയറിന്റെ രണ്ടാമത്തെ സെക്ടർ ദുബായ് ആയിരിക്കും. വൈകാതെ മുംബൈ ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാനാണ് പദ്ധതി.