ublnews.com

മസ്‌കത്ത്- റിയാം തീരദേശ റോഡ് ഭാഗികമായി അടച്ചു

മസ്‌കത്ത്- റിയാം തീരദേശ റോഡ് ഭാഗികമായി അടച്ചു. വലത് ഭാഗത്തെ റോഡാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്. മസ്‌കത്തിൽ നിന്ന് അൽ റിയാം റൗണ്ട് എബൗട്ടിലേക്കുള്ള തീരദേശ റോഡിലൂടെ സഞ്ചരിക്കുന്ന വാഹന ഉടമകൾ ഗാതഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ നിർദേശിച്ചു.
റോയൽ ഒമാൻ പൊലീസുമായി ഏകോപിപ്പിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് അടച്ചിടുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top