
പാകിസ്ഥാനിലെ നഗരത്തിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 169 പേർക്ക് പരുക്കേറ്റു. ഷെഹ്സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗയിലാണ് സ്ഫോടനമുണ്ടായത്.
ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഗാർഡുകൾ അക്രമിയെ തടഞ്ഞതിനാൽ, വിശ്വാസികൾ ഉണ്ടായിരുന്ന പ്രധാന ഹാളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കവാടം തകർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഫോടന സ്ഥലത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു