ublnews.com

അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചത് 100 റൺസിന്

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യന്‍ യുവതാരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നിൽ കീഴടങ്ങി ഇംഗ്ലണ്ട്. 100 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ ഹരാരെയിൽ അണ്ടർ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസെടുത്ത് ഓൾഔട്ടായി.
സെഞ്ചറി നേടിയ കാലെബ് ഫാൽകോനറാണു മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 67 പന്തുകൾ നേരിട്ട താരം 115 റൺസടിച്ചു പറത്തായി. ബെൻ ‍ഡോകിൻസ് (56 പന്തിൽ 66), ബെൻ മേയസ് (28 പന്തിൽ 45), തോമസ് റ്യു (18 പന്തിൽ 31), ജെയിംസ് മിന്റോ (41 പന്തിൽ 28) എന്നിവർ ഇംഗ്ലണ്ട് നിരയിൽ ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിന് ഒരു ഘട്ടത്തിലും ഭീഷണിയായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top