ublnews.com

ബംഗ്ലദേശും യുഎസും സുപ്രധാനമായ വ്യാപാര കരാറിൽ ഒപ്പിടുന്നു

ഫെബ്രുവരി 12നു പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഫെബ്രുവരി 9ന് ബംഗ്ലദേശും യുഎസും സുപ്രധാനമായ വ്യാപാര കരാറിൽ ഒപ്പിടുന്നു. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി നികുതി യുഎസ് 18 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ നീക്കം. നിലവിൽ 20 ശതമാനമുള്ള നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കരാറിന്റെ കരട് പാർലമെന്റിലോ പൊതുസമൂഹത്തിലോ ചർച്ച ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top