ublnews.com

യുഎസ് മധ്യസ്ഥതയിൽ റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകൾ അബുദാബിയിൽ

യുഎസ് മധ്യസ്ഥതയിൽ റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകൾ അബുദാബിയിൽ ആരംഭിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്ന് കീവ് പിന്മാറണമെന്ന മോസ്കോയുടെ ആവശ്യത്തിനിടെയാണ് സമാധാന ചർച്ചകൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചത്.

‘‘അബുദാബിയിൽ ഇന്ന് ചർച്ചകൾ ആരംഭിച്ചു. പ്രതിസന്ധിക്കുള്ള രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ചർച്ചകൾ രണ്ട് ദിവസത്തേക്ക് കൂടി തുടരും’’, യുഎഇ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദാവോസില്‍ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.കൂടാതെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അബുദാബിയിൽ സമാധാന ചർച്ചകൾ ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top