ublnews.com

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ മേഖലയിലേക്ക് കൂടി സൗദിവത്കരണം പ്രഖ്യാപിച്ചു. പരിഷ്കരിച്ച ‘നിതാഖാത്’ (Nitaqat Al-Muttawar) പദ്ധതിയുടെ പുതിയ ഘട്ടം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. സൗദി വിഷൻ 2030ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സുസ്ഥിരത ഉറപ്പാക്കാനും സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുമാണ് നീക്കം. 2021ൽ ആരംഭിച്ച നിതാഖാത് പദ്ധതിയുടെ വിജയകരമായ തുടർച്ചയായാണ് പുതിയ പരിഷ്കാരങ്ങൾ വരുന്നത്.

2026 മുതൽ മൂന്ന് വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. ഇതുവഴി സ്വകാര്യ മേഖലയിൽ 3.4 ലക്ഷം അധിക തൊഴിലവസരങ്ങൾ സ്വദേശികൾക്കായി ഉറപ്പാക്കും. അതേസമയം, സ്വകാര്യമേഖലയുടെ വളർച്ച തടയാതെയുള്ള നീക്കമായിരിക്കും നടത്തുക എന്നാണ് മന്ത്രാലയം നൽകുന്ന വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top