
പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലുവൻസ-ഫ്ലു) വാക്സീൻ ക്യാംപെയ്നിൽ റെക്കോർഡ് പങ്കാളിത്തം. 3.5 ലക്ഷത്തിലേറെ പേർ വാക്സീൻ സ്വീകരിച്ചതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പങ്കാളിത്തമാണിത്. ശൈത്യകാല പനിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുകയാണ് ക്യാംപെയ്ന്റെ പ്രധാന ലക്ഷ്യം.
സ്വദേശികൾക്കും 50 വയസ്സിനു മുകളിലുള്ളവർക്കും ഗർഭിണികൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സീൻ ലഭിക്കും. അബുദാബിയിലുടനീളം സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ, തിരഞ്ഞെടുത്ത ഫാർമസികൾ എന്നിവ വഴി വാക്സീൻ ലഭ്യമാണ്.