ublnews.com

ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ആദ്യ റൂട്ട് പ്രഖ്യാപിച്ചു

യുഎഇയുടെ ഗതാഗത ട്രാക്കിൽ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ കൂകിപ്പായാൻ മാസങ്ങൾ ശേഷിക്കെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. അബുദാബിയിൽനിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് കന്നി യാത്ര. ഇനി അബുദാബിയിൽനിന്ന് 50 മിനിറ്റുകൊണ്ട് ദുബായിലും 100 മിനിറ്റുകൊണ്ട് ഫുജൈറയിലും എത്താം. ദുബായിലേക്ക് റോഡ് മാർഗം ഒന്നര മുതൽ രണ്ടു മണിക്കൂർ എടുക്കുന്ന ദൂരമാണ് 50 മിനിറ്റുകൊണ്ട് പിന്നിടുക. ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയായി (1 മണിക്കൂർ 40 മിനിറ്റ്) കുറയും.

യുഎഇ നിവാസികൾക്ക് പുതിയൊരു സഞ്ചാരപാത പരിചയപ്പെടുത്തുന്ന ഇത്തിഹാദ് റെയിൽ യുഎഇയുടെ മനോഹര കാഴ്ചകളിലേക്ക് യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകും. പർവതങ്ങളും താഴ്‌വാരങ്ങളും കടലും മരുഭൂമിയും ഭേദിച്ച് കുത്തിക്കുന്ന ഇത്തിഹാദ് റെയിലിൽ വ്യത്യസ്ത കാഴ്ചകൾ ആസ്വദിച്ചു യാത്ര ചെയ്യാം.

വിശാലമായ സീറ്റുകൾ, ചാർജിങ് പോയിന്റുകൾ,വൈഫൈ സൗകര്യം, ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, പ്രാർഥനാ മുറികൾ എന്നിവ ട്രെയിനിനുള്ളിൽ ലഭ്യമാകുന്നതിനാൽ യാത്രയ്ക്കിടയിൽ അത്യാവശ്യം ജോലികളും ചെയ്യാം. സമയബന്ധിതമായി പ്രാർഥിക്കാനും അവസരം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. ഒരു ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. ഫസ്റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top