ublnews.com

സമൂഹത്തിന്റെ ഉന്നമനവും കുടുംബങ്ങളുടെ സുസ്ഥിരതയും ലക്ഷ്യമിട്ട് ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി

സമൂഹത്തിന്റെ ഉന്നമനവും കുടുംബങ്ങളുടെ സുസ്ഥിരതയും ലക്ഷ്യമിട്ട് ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) പുതിയ ഫാമിലി-സെൻട്രിക് സോഷ്യൽ അജൻഡ പുറത്തിറക്കി.
ദുബായിലെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബത്തിലെ ഓരോ വ്യക്തിയുടെയും വളർച്ചയും സന്തോഷവും ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര സാമൂഹിക നയരേഖയാണിത്.

സ്വദേശി കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പാക്കുക, വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക, കുടുംബ ബന്ധങ്ങൾ ശക്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട പരിചരണവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top