
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. വിവാഹനിശ്ചയം കഴിഞ്ഞവിവരം ശിഖർ ധവാൻ തന്നെയാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. ‘‘പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി – ശിഖർ & സോഫി.’’– ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചു. ഇരുവരും വിവാഹനിശ്ചയ മോതിരങ്ങൾ ധരിച്ചിരിക്കുന്ന ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ധവാനും സോഫിയയും തമ്മിലുള്ള വിവാഹമെന്നാണ് സൂചന. ഫെബ്രുവരി മൂന്നാം വാരത്തിലാണ് ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ്, ബോളിവുഡ് മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്നും വിവരമുണ്ട്. ആഡംബര ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല