ublnews.com

ചൈനയിൽനിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി

ബിജെപി ആസ്ഥാനത്ത് എത്തിയതിനു പിന്നാലെ ചൈനയിൽനിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) യുടെ പ്രതിനിധി സംഘം ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസമാണ് ചൈനീസ് പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ചത്.

ആർഎസ്എസ് നേതാക്കളുമായുള്ള ചൈനീസ് സംഘത്തിന്റെ കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയാണ് ചൈനീസ് സംഘവുമായി ആശയവിനിമയം നടത്തിയത്. 2020ൽ ലഡാക്കിലെ ഗൽവാനിലുണ്ടായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായിട്ടാണ് ചൈനീസ് സംഘം ഇന്ത്യയിലെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top