ublnews.com

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന്(ചൊവ്വ) കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുലർച്ചെ മുതൽ അനുഭവപ്പെടുന്ന മൂടൽമഞ്ഞ് രാജ്യത്തെ ഗതാഗത സംവിധാനങ്ങളെയും കാഴ്ചപരിധിയെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് പുലർച്ചെ 12.30 മുതൽ രാവിലെ 10 വരെയാണ് മഞ്ഞ് മൂടിയ കാലാവസ്ഥ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച തീരെ കുറവായേക്കാം. ഈ സാഹചര്യത്തിൽ റോഡുകളിലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗം കുറച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top