ublnews.com

വെള്ളാപ്പള്ളി നടേശൻ ലോക്സഭാ തെരഞ്ഞെടുപ്പിന് 3 ലക്ഷം തന്നെന്ന് സിപിഐ

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം 3 ലക്ഷം രൂപ തന്നുവെന്നും ബിനോയ് വിശ്വം. വെള്ളാപ്പള്ളി തന്ന പണത്തിനു കണക്കുണ്ട്. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വർഗീയ പരാമർശങ്ങളുടെ പേരിൽ വെള്ളാപ്പള്ളിയെ വിമർശിച്ച ബിനോയ് വിശ്വത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ബിനോയ് തന്റെ പക്കൽ നിന്നും മൂന്നു മാസം മുൻപു പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു. പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വി.ഡി. സതീശൻ. എൽഡിഎഫിനു തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top