ublnews.com

4450 കോടി ദിർഹത്തിന്റെ ബജറ്റിന് അം​ഗീകാരം നൽകി ഷാർജ ഭരണാധികാരി

അടിസ്ഥാന സൗകര്യ വികസനത്തിനു മുന്തിയ പരിഗണന നൽകി 2026 ഷാർജ ബജറ്റിന് ഭരണാധികാരിയും യുഎഇ ഉന്നതാധികാര സമിതി അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി അംഗീകാരം നൽകി. 4450 കോടി ദിർഹത്തിന്റെ ബജറ്റിൽ 35 ശതമാനവും നീക്കിവച്ചിരിക്കുന്നത് എമിറേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. 2025ലെ ബജറ്റിനേക്കാൾ 3% വർധനയുണ്ട്.

ബജറ്റിന്റെ 30% വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും സാമ്പത്തിക വികസനത്തിനും മാറ്റിവച്ചു. സാമൂഹിക വികസനത്തിനു 23% തുകയാണ് വകയിരുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയ്ക്കും മുന്തിയ പരിഗണന നൽകി. മുൻവർഷത്തെ അപേക്ഷിച്ച് പൊതുവരുമാനത്തിൽ 26% വർധന പ്രതീക്ഷിക്കുന്നു.

നികുതി വരുമാനത്തിൽ 101% വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിനും ബജറ്റ് മുൻഗണന നൽകുന്നു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെയും കൺസൽറ്റേട്ടേറ്റീവ് കൗൺസിലിന്റെയും വിശദമായ ചർച്ചകൾക്ക് ശേഷമാണ് ബജറ്റിന് അംഗീകാരം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top