
മുഖ്യമന്ത്രി പിണറായി വിജയൻ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴുന്നതായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. എ.ഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറിയായാൽ ഇതിനപ്പുറം പറയും. ഏത് ലോകത്താണ് ഇവർ ജീവിക്കുന്നത്. എ.ഐ ചിത്രമാണെങ്കിൽ അത് തിരിച്ചറിയാനുള്ള സംവിധാനമുണ്ടെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ബീമാ ജ്വലറി ഒരു ആംബുലൻസ് കേരള പൊലീസിന് കൈമാറുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. ആംബുലൻസ് ജ്വലറി ഉടമ സ്വമേധയാ കൊടുത്തതാണോ, ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആരാണ് വിളിച്ചത്, പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറുന്നത് എങ്ങനെയാണെന്നും ഷിബു ചോദിച്ചു.