ublnews.com

ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് രാ​ജ്ഞി​മാ​ർ നാ​ളെ കാ​ര്യ​വ​ട്ട​ത്ത് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി ബു​ധ​നാ​ഴ്ച ത​ല​സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ന​ലെ വൈ​കീ​ട്ട് 5.40 ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ ഇ​ന്ത്യ, ശ്രീ​ല​ങ്ക ടീ​മു​ക​ളെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. മ​ല​യാ​ളി അ​ന്താ​രാ​ഷ്ട്ര താ​രം സ​ജ​ന സ​ജീ​വ​നും സ​ഹ​താ​ര​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളും കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് രാ​ജ്യാ​ന്ത​ര വ​നി​താ ക്രി​ക്ക​റ്റി​ന് കേ​ര​ളം വേ​ദി​യാ​വു​ന്ന​ത്. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​രു​ടീ​മും ഇ​ന്ന് പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങും. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ്പ​ത്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ങ്ക​യ​പം വൈ​കീ​ട്ട് ആ​റു​മു​ത​ൽ ഒ​മ്പ​ത് വ​രെ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​തി​ഥേ​യ​രും പ​രി​ശീ​ല​നം ന​ട​ത്തും. ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​യെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ സം​ഘ​ത്തി​ലെ ഒ​രു​പി​ടി താ​ര​ങ്ങ​ൾ ഹ​ർ​മ​ൻ സ്ക്വാ​ഡി​ലു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top