ublnews.com

ആരവല്ലിക്ക് ആശ്വാസം! പുതിയ ഖനനാനുമതി വിലക്കി കേന്ദ്രം, നിർദേശം നൽകിയത് 4 സംസ്ഥാനങ്ങൾക്ക്

ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസുകൾ നൽകുന്നതു കേന്ദ്ര സർക്കാർ വിലക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കു പരിസ്ഥിതി മന്ത്രാലയം അയച്ചു. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും നിർദേശമുണ്ട്.

ഇപ്പോൾ ഖനന നിരോധനമുള്ള മേഖലകൾക്കു പുറമേ, മറ്റു മേഖലകളുണ്ടെങ്കിൽ നിർദേശിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യുക്കേഷനോട് (ഐസിഎഫ്ആർഇ) കേന്ദ്രം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രാധാന്യമേറിയ ആരവല്ലി മേഖലയ്ക്കായി സമഗ്രവും ശാസ്ത്രീയവുമായ സുസ്ഥിര ഖനന മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ ഐസിഎഫ്ആർഇയെ ചുമതലപ്പെടുത്തി.

സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ ആരവല്ലി മലനിരകൾക്കു നൽകിയ നിർവചനം വ്യാപകമായി ഖനനത്തിനും നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്ക വൻ പ്രതിഷേധമുയർത്തിയിരുന്നു. ആരവല്ലി ഉത്തരേന്ത്യയുടെ ഹരിതകവചമാണെന്നും അവ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണു കേന്ദ്ര നടപടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top