ublnews.com

സിനിമയുടെ നഷ്ടക്കണക്കുകൾ പുറത്തുവിടുന്നത് എന്തിനാണെന്ന് നിവിൻ പോളി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സിനിമാ താരം നിവിന്‍ പോളി. സിനിമയുടെ ലാഭനഷ്ടക്കണക്കുകള്‍ പുറത്തുവിടുന്ന നിര്‍മ്മാതാക്കളുടെ നടപടി തെറ്റാണ്. ഇത് മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി ദാബായില്‍ പറഞ്ഞു
ഈ വര്‍ഷത്തെ സിനിമകളുടെ കണക്കുകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിവിന്‍ പോളി രംഗത്ത് എത്തിയത്. സിനിമകളുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിക്കാനാകില്ലെന്നാണ് താരത്തിന്റെ പക്ഷം..സിനിമയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നതിന് ഇതിന് തടസമാകും..ഇത്തരം പ്രവണത മലയാള സിനിയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു

നല്ല സിനിമ ഉണ്ടാക്കാന്‍ എല്ലാവരും ഒരിമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്..തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു..അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ സര്‍വം മായ എന്ന ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ നിവിന്‍ പോളിയുടെ വിമര്‍ശനം. സിനിമയുടെ സംവിധായകന്‍ അഖില്‍ സത്യന്‍, നിര്‍മ്മാതാവ് രാജീവന്‍ ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top