ublnews.com

അജ്മാനിൽ ഗാർഹികത്തൊഴിൽ നിയമലംഘനംഊദ് അൽ റീം ഡൊമസ്റ്റിക് വർക്കർ സർവീസസ് പൂട്ടിച്ചു

ഗാർഹികത്തൊഴിലാളി നിയമം ലംഘിച്ച അജ്മാനിലെ ഊദ് അൽ റീം ഡൊമസ്റ്റിക് വർക്കർ സർവീസസ് സ്ഥാപനം അടച്ചുപൂട്ടാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവിട്ടു. ലൈസൻസ് റദ്ദാക്കി.
ഏജൻസിയുടെ കീഴിലുള്ള എല്ലാ ഗാർഹികത്തൊഴിലാളികളുടെയും താമസം,വീസ തുടങ്ങിയ കാര്യങ്ങൾ നിയമപരമായി പുനഃക്രമീകരിക്കാനും നിർദേശിച്ചു. നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയും കുടിശികയും എത്രയും വേഗം അടച്ചുതീർക്കാൻ ആവശ്യപ്പെട്ടു.

40 റിക്രൂട്ട്‌മെന്റ് ഓഫിസുകൾക്കെതിരെ ഈ വർഷം ആദ്യ പകുതിയിൽ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. അൽഐനിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 11 ഓഫിസുകൾ ഈ മാസം ആദ്യം അടപ്പിച്ചു. ലൈസൻസില്ലാതെ ഗാർഹികത്തൊഴിലാളികളെ വാഗ്ദാനം ചെയ്ത 77 സമൂഹ മാധ്യമ അക്കൗണ്ടുകൾ ഈ വർഷം റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.അംഗീകൃത ഏജൻസികൾ വഴി മാത്രം ഗാർഹികത്തൊഴിലാളികളെ നിയമിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന നമ്പറിലോ MoHRE സ്മാർട് ആപ്പിലോ പരാതിപ്പെടണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top