ublnews.com

കശ്മീരിലെ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെത്തി

ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് റൈഫിൾ സ്കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും.

കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top