ublnews.com

വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്

ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതുൾപ്പെടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതോടെ, ഷൈനിനെതിരെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഇല്ലാതായേക്കും.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഷൈനിന്റെ ഹോട്ടൽ ചാട്ടം അടക്കമുള്ള സംഭവവികാസങ്ങളുണ്ടാകുന്നത്. കൊച്ചി അടക്കം പ്രധാന നഗരങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകുന്ന ആളെ പിന്തുടർന്ന് എത്തിയതായിരുന്നു ഡാൻസാഫ് സംഘം. ഇയാൾ കലൂരിലെ ഒരു ഹോട്ടലിന്റെ പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഡാൻസാഫ് സംഘം ഇവിടെ എത്തി. തുടർന്നാണ് നടൻ ഷൈന്‍ ടോം ചാക്കോയും ഒരു സുഹൃത്തും ഇവിടെയുള്ളതായി ഡാൻസാഫ് സംഘത്തിന് മനസിലാകുന്നത്. പിന്നാലെ ഡാൻസാഫ് സംഘം മുറിയിലെത്തിയെങ്കിലും ഷൈൻ പിന്നിലെ ജനാല വഴി താഴേക്കു ചാടി അവിടെനിന്നു രക്ഷപെടുകയായിരുന്നു. ഷൈൻ ഹോട്ടൽ പരിസരത്തുനിന്നു പോകുന്നതും മറ്റൊരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മുറി പരിശോധിച്ച ഡാൻസാഫ് സംഘത്തിനു പക്ഷേ ലഹരിയുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താനായില്ല. എന്നാൽ തങ്ങളുടെ പരിശോധനയിൽനിന്നു രക്ഷപെടുകയായിരുന്നു ഷൈന്‍ എന്നും ഇത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നും ആയിരുന്നു പൊലീസ് നിലപാട്. തുടർന്ന് ഷൈനിനും സുഹൃത്ത് അഹമ്മദ് മുർഷാദിനുമെതിരെ എൻഡിപിഎസ് നിയമത്തിലെ സെക്‌ഷൻ 27 അനുസരിച്ച് കേസെടുക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top