
യുഎഇ അടക്കമുള്ള സ്ഥലങ്ങളിൽ മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ താളം തെറ്റിയതിന് സമാനമായി റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും നിരവധി സര്‍വീസുകള്‍ താളംതെറ്റി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഒട്ടേറെ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പുറമെ നേരത്തെ തീരുമാനിച്ചതുപ്രകാരം ഇന്ധന വിതരണത്തിനുള്ള അറ്റകുറ്റപ്പണികളും അടക്കം കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വിമാന സര്‍വീസുകളെ ഇവിടെ പ്രതികൂലമായി ബാധിച്ചിരുന്നു.
ചില സര്‍വീസുകള്‍ നീട്ടിവയ്ക്കാനോ റദ്ദാക്കാനോ കാരണമായതായി റിയാദ് എയര്‍പോര്‍ട്ട് ഔദ്യോഗിക പ്രസ്താവനയില്‍ വിശദീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പ്രതിന്ധി പരിഹരിക്കാൻ വലിയ ശ്രമങ്ങൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘമുണ്ടെന്നും എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ കനത്ത മഴയും മോശം കാലാവസ്ഥയം കാരണം നിരവധി മേഖലകളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി മുടങ്ങിയതില്‍ ഉപയോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തി. അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി, സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കി.