ublnews.com

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. പുല്‍പ്പള്ളിക്കടുത്തു ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമന്‍ എന്ന മാരന്‍ (70) ആണു കൊല്ലപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റു കൂമനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഇന്നുതന്നെ കൈമാറും.

കടുവയെ തിരിച്ചറിയാനും ജനവാസ മേഖലയില്‍നിന്നു മാറ്റാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു വയനാട് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top