ublnews.com

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. കേരള ജനത ഒപ്പമുണ്ടെന്നും കേസിൽ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‌

കേസിന്റെ വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തില്‍ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവു വിധിച്ച കോടതി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയിരുന്നു. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top