ublnews.com

ഐപിഎല്‍ മിനി ലേലത്തില്‍ താരങ്ങളെ റാഞ്ചി ഫ്രാഞ്ചൈസികള്‍

ഐപിഎല്‍ മിനി ലേലത്തില്‍ താരങ്ങളെ റാഞ്ചുകയാണ് ഫ്രാഞ്ചൈസികള്‍. പൊന്നും വിലകൊടുത്താണ് കൊല്‍ക്കത്ത ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ലങ്കന്‍ പേസര്‍ മതീഷ പതിരണയേയും വാങ്ങിയത്. വിദേശതാരങ്ങള്‍ക്ക് പുറമേ അണ്‍ക്യാപ്ഡ് താരങ്ങളെയും ടീമുകള്‍ കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അണ്‍ക്യാപ്ഡ് താരമായ പ്രശാന്ത് വീറിനെ റെക്കോഡ് തുക മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്.

14.20 കോടി രൂപയ്ക്കാണ് പ്രശാന്ത് വീര്‍ ചെന്നൈയുടെ തട്ടകത്തിലെത്തിയത്. ലേലത്തില്‍ രാജസ്ഥാനും ചെന്നൈയുമാണ് പ്രശാന്തിനായി രംഗത്തെത്തിയത്. ഇരുടീമുകളും വിട്ടുകൊടുക്കാതെ കോടികളെറിഞ്ഞ് മത്സരിച്ചു. ഒടുക്കം 14 കോടിയും കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ പിന്‍വാങ്ങി. അതോടെ പ്രശാന്ത് ചെന്നൈയുടെ തട്ടകത്തിലെത്തി. 14.20 കോടിയാണ് ഫ്രാഞ്ചൈസി മുടക്കിയത്. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഒരു അണ്‍ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top