
സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി. നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM)യാണ് രാജ്യത്തുടനീളം ഇടിമിന്നലോടുകൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയത്.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പോകരുതെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തുടനീളം ഇടിമിന്നലോടുകൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, അരുവികളും താഴ്‌വരകളും കൂടിച്ചേരുന്ന പ്രദേശങ്ങൾ ഒഴിവാക്കുക, അവയിൽ നീന്തുന്നത് ഒഴിവാക്കുക, വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഔദ്യോഗികമായി നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.