
യുക്രെയ്ൻ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവുമായി യൂറോപ്യൻ യൂനിയൻ. റഷ്യയുടെ 210 ബില്ല്യൻ യൂറോയുടെ ആസ്തി യൂറോപ്യൻ യൂനിയൻ മരവിപ്പിച്ചു. ബാങ്കിൽ സൂക്ഷിച്ച 22.27 ലക്ഷം കോടി രൂപ ഇതോടെ റഷ്യക്ക് നഷ്ടമാകും. അനിശ്ചിത കാലത്തേക്കാണ് മരവിപ്പിച്ചത്.
റഷ്യയുടെ ആസ്തി പണയം വെച്ച് യുക്രെയ്ൻ പ്രതിരോധ സേനക്ക് സാമ്പത്തിക സഹായം നൽകാനാണ് യൂറോപ്യൻ യൂനിയൻ തീരുമാനം. എന്നാൽ, റഷ്യയുടെ ആസ്തിയിൽ ഭൂരിഭാഗവും സൂക്ഷിക്കുന്ന ബെൽജിയം ഈ നീക്കത്തിന് എതിരാണ്. ബെൽജിയം ആസ്ഥാനമായ ആഗോള ബാങ്കായ യൂറോക്ലിയറിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. ആസ്തി മരവിപ്പിക്കുന്നതിന് നിയമ സാധുതയില്ലെന്നതാണ് ബെൽജിയത്തിന്റെ എതിർപ്പിന് കാരണം. മാത്രമല്ല, സ്വത്ത് മരവിപ്പിക്കുന്നത് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തെ അസ്ഥിരപ്പെടുത്തുമെന്ന് യൂറോക്ലിയർ ചീഫ് എക്സികുട്ടിവ് വലേറി അർബയ്നും അഭിപ്രായപ്പെട്ടു.