ublnews.com

പൊതു നിരത്തിൽ തീയിട്ട് പിറന്നാളാഘോഷം ; യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

പൊതുനിരത്തിൽ തീയിട്ട് സാഹസികമായി പിറന്നാൾ ആഘോഷിച്ച് യുവാവിന് ദുബായ് പൊലീസിന്റെ വേറിട്ട ‘സമ്മാനം’. യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയുമാണ് വേറിട്ട പിറന്നാൾ ആഘോഷത്തിന് ദുബായ് പൊലീസ് മറുപടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്

26-ാം ജന്മദിനത്തിൽ ആ അക്കങ്ങളുടെ രൂപത്തിലായിരുന്നു യുവാവ് തീ പടർത്തിയത്. കൂടുതൽ സമൂഹമാധ്യമ ഫോളോവേഴ്‌സിനെയും ജനപ്രീതിയും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ഈ സാഹസം ചെയ്തതെങ്കിലും ഇത് ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു.

പൊതുനിരത്തിൽ തീയിടുന്നത് സ്വന്തം ജീവന് മാത്രമല്ല, മറ്റ് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും പൊതുസമൂഹത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം പ്രവൃത്തികൾ ട്രാഫിക് തടസ്സപ്പെടുത്തുകയും ആശയക്കുഴപ്പമുണ്ടാക്കുകയും റോഡ് അടിസ്ഥാന സൗകര്യങ്ങൾക്കും പരിസ്ഥിതിക്കും കേടുവരുത്തുകയും ചെയ്യും. അപകടകരമായ സാഹസങ്ങൾക്കോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനോ പൊതുനിരത്തുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് റോഡ് ഉപയോക്താക്കൾക്ക് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top