ublnews.com

ട്രക്കുകളുടെ പാർക്കിം​ഗ്; നടപടിയുമായി ആർടിഎ

ദുബായ് റോഡുകളിലെ വൻ തിരക്ക് ഒഴിവാക്കുന്നതിനായി പ്രധാന റോഡുകളിലും പാലങ്ങൾക്കടിയിലും ട്രക്കുകൾ തോന്നിയപോലെ പാർക്ക് ചെയ്യുന്നത് തടയാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വിപുലമായ പരിശോധനാ ക്യാംപെയ്ൻ ആരംഭിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡ്‌സ് ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ദുബായിയുടെ നഗരഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

നിയമവിരുദ്ധമായ പാർക്കിങ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിക്കുന്നത്. ട്രാഫിക് തടസ്സപ്പെടുത്തുന്നതും മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്നതുമായ പ്രവണതകൾ തടയാനുള്ള ആർടിഎ യുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

പ്രധാനമായും റോഡുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും പൊതു സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാനും അനധികൃത പ്രവണതകളിൽ നിന്ന് റോഡിനെ കാത്തുസൂക്ഷിക്കാനുമാണ് പരിശോധനകളെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റൈറ്റ്-ഓഫ്-വേ ഡയറക്ടർ ആരിഫ് ഷക്രി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഈ ക്യാംപെയിനുകൾ കൃത്യമായ ഇടവേളകളിൽ തുടരും.

നിയമലംഘനം നടത്തുന്നവർക്കുള്ള പിഴ 5,000 ദിർഹമിൽ (ഏകദേശം 1.12 ലക്ഷം രൂപ) നിന്ന് ആരംഭിച്ച് ആവർത്തിച്ചുള്ളതോ ഗുരുതരമായതോ ആയ കേസുകളിൽ 2,00,000 ദിർഹം (ഏകദേശം 45 ലക്ഷം രൂപ) വരെ ഉയർന്നേക്കാം. സുരക്ഷയിലും ട്രാഫിക് ഒഴുക്കിലും ഉണ്ടാക്കുന്ന പ്രത്യാഘാതം അനുസരിച്ചായിരിക്കും പിഴ ചുമത്തുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top