ublnews.com

ഷാർജ എമിറേറ്റ്സ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ച് എസ്ആർടിഎ

വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനെത്തുടർന്ന് ഷാർജയിലെ എമിറേറ്റ്സ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇന്ന്(11) മുതലാണ് ഗതാഗതം വഴിതിരിച്ചുവിടുക. റാസൽഖൈമയിൽ നിന്ന് അൽ ദൈദിലേക്ക് വരുന്ന വാഹനങ്ങൾക്കായി ഏഴാം നമ്പർ പാലത്തിനടുത്തുള്ള സ്ലിപ്പ് റോഡാണ് അടയ്ക്കുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ആറാം നമ്പർ പാലത്തിലൂടെയോ അല്ലെങ്കിൽ ഖോർഫക്കാൻ റോഡ് ടണലിലൂടെയോ യാത്ര തുടരാവുന്നതാണ്. ഈ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് നിർദേശം നൽകി. അതോടൊപ്പം, ഖോർഫക്കാനിലെ അബൂ ഉബൈദ അൽ ജറാഹ് സ്ട്രീറ്റ്, അറ്റകുറ്റപ്പണികൾ കാരണം ഈ മാസം 8 മുതൽ നാളെ(12) വരെ അടച്ചിടുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

എമിറേറ്റിൽ നിലനിൽക്കുന്ന ഈ ഗതാഗത വഴിതിരിച്ചുവിടലുകൾ കണക്കിലെടുത്ത് ഷാർജയിലെ റോഡ് ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സ്വന്തം സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top