ublnews.com

സുപ്രധാന നയങ്ങൾക്ക് രൂപം നൽകി ദുബായ് കിരീടാവകാശി

നഗരാസൂത്രണം, ഭവനം, ഡിജിറ്റൽവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ നയങ്ങൾക്കും തന്ത്രപരമായ മാതൃകകൾക്കും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘കുടുംബ വർഷ’ത്തിനും ‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനം’ എന്ന മുദ്രാവാക്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ ‘ദുബായ് സോഷ്യൽ അജണ്ട 33’ നും അനുസൃതമായാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ദുബായിയുടെ നഗരവികസനത്തിൽ പൗരൻമാരുടെ ക്ഷേമത്തിനും കുടുംബ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന പുതിയ റസിഡൻഷ്യൽ ഏരിയ പ്ലാനിങ് മോഡൽ, ഡിജിറ്റൽ റെസിലിയൻസ് പോളിസി, എക്സിക്യൂട്ടീവ് കൗൺസിലിന്റെ 2026ലെ പൊതു അജണ്ട എന്നിവ ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top