ublnews.com

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു. കോച്ച് ആർനെ സ്ലോട്ടുമായുള്ള പ്രശ്നങ്ങളാണ് താരം ക്ലബ്ബ് വിടുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്ന് ലീഗ് മത്സരങ്ങളിൽ സ്ലോട്ട്
താരത്തെ ബെഞ്ചിലിരുത്തിയിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് 33-കാരനായ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നത്.

കോച്ചിന്റെ തീരുമാനത്തിൽ പ്രകോപിതനായ സലാ, തനിക്ക് കോച്ചുമായി ഇനി ഒരു ബന്ധവുമില്ലെന്നും, ക്ലബ്ബിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരസ്യമായി പ്രതികരിച്ചിരുന്നു.

“കരിയറിൽ ആദ്യമായാണ് ഇങ്ങനെയൊരു അവഗണന നേരിടുന്നത്. കോച്ചിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ എനിക്ക് കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ലിവർപൂളുമായി ഒത്തുപോകാൻ കഴിയില്ല. കോച്ചുമായി മുൻപ് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്ന് ബന്ധം മോശമാവാൻ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും” സലാ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top