
എമിറേറ്റിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഹത്ത ഫെസ്റ്റിവലിൻറെ പുതിയ എഡിഷന് തുടക്കം. ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ, ബ്രാൻഡ് ദുബൈ എന്നിവയുടെ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ദുബൈ ഡെസ്റ്റിനേഷൻ കാമ്പയിനിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന ഹത്ത ഫെസ്റ്റിവൽ ഡിസംബർ 28 വരെ നീണ്ടുനിൽക്കും