ublnews.com

ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉപതിരഞ്ഞെടുപ്പ് ; 7 സീറ്റുകളിൽ ബിജെപിക്ക് വിജയം

ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്മി പാർട്ടി (എഎപി) 3 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ലോക്ക് ഒരു സീറ്റിലും വിജയിച്ചു. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.

ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല. 2 സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ലോക്കും വിജയിച്ചു. 3 സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി. സീറ്റുകൾ നഷ്ടമായത് കോർപറേഷൻ ഭരണത്തെ ബാധിക്കില്ല. 250 സീറ്റിൽ 122 സീറ്റുകളിലും അധികാരത്തിലുള്ളത് ബിജെപിയാണ്. എഎപി 102. കോൺഗ്രസ് 9. രേഖാഗുപ്ത മുഖ്യമന്ത്രിയായശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് അവർക്കു നിർണായകമായിരുന്നു. വലിയ പരുക്കില്ലാതെ അതിനെ മറികടക്കാനായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top