ublnews.com

മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ

ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിനു കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളിൽ ആകെ 21 വർഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്.

ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ചു വർഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷൻ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ആറ് കേസുകളായിരുന്നു ഫയൽ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top