ublnews.com

ഒമാനിൽ ഔദ്യോഗിക അവധിയിൽ തൊഴിലെടുത്താൽ വേതനവും അധിക ശമ്പളവും

ഒമാനിൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വേതനവും ഒരു ദിവസത്തെ അധിക ശമ്പളവും ലഭിക്കാൻ അർഹതയുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജി.എഫ്.ഒ.ഡബ്ല്യു). അവധി ദിനങ്ങളിൽ ഒരു ജീവനക്കാരൻ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ തൊഴിലുടമ അവരെ രേഖാമൂലം അറിയിക്കണം. അവധിക്ക് മുൻപ് തന്നെ തൊഴിലാളിയെ മുൻകൂറായി ഈ വിഷയം അറിയിക്കേണ്ടതുമുണ്ട്.

ഔദ്യോഗിക അവധി ദിനത്തിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ, ദിവസത്തിലെ പതിവ് ശമ്പളത്തിന് പുറമേ അവരുടെ പ്രതിദിന അടിസ്ഥാന വേതനത്തിന്റെ 100 ശതമാനത്തിന് തുല്യമായ പണം നൽകുകയോ മറ്റൊരു ദിവസം നഷ്ടപരിഹാര അവധി നൽകുകയോ ചെയ്യുന്നതിന് തൊഴിലുടമ ബാധ്യസ്ഥനാണ്. ജോലി ചെയ്യുന്ന ഓരോ അവധി ദിനത്തിനും ഒരു ദിവസത്തെ വേതനമോ അവധിയോ നൽകണം. അതേസമയം, ഔദ്യോഗിക അവധി ദിനങ്ങളിൽ ഓവർടൈം ജോലി സ്വീകരിക്കാനോ നിരസിക്കാനോ തൊഴിലാളികൾക്ക് അവകാശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top