ublnews.com

ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി

സഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്ക് മാനേജ്മെന്റ് ടെക്നോളജി, ട്രാവൽ വിദഗ്ധരായ സേഫ്ച്വർ, റിസ്ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ 10 സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

സുരക്ഷിത നഗരങ്ങളെ പച്ച നിറത്തിലും സുരക്ഷിതമല്ലാത്ത രാജ്യങ്ങളെ ചുവന്ന നിറത്തിലുമാണ് അടയാളപ്പെടുത്തിയത്. സർവേ പ്രകാരം യുഎഇ തലസ്ഥാന നഗരിയായ അബുദാബിക്കാണ് പട്ടികയിൽ ഒന്നാം സ്ഥാനം. ബേൺ (സ്വിറ്റ്സർലൻഡ്), മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജർമനി), ഒട്ടാവ (കാനഡ), പെർത്ത് (ഓസ്ട്രേലിയ), റെയ്‌ക്ക്‌യാവിക് (ഐസ് ലൻഡ്), സിംഗപ്പൂർ, ടോക്കിയോ (ജപ്പാൻ), വാൻകൂവർ (കാനഡ) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു സുരക്ഷിത നഗരങ്ങൾ.

ആരോഗ്യപരിപാലനം, പാരിസ്ഥിതിക അപകടങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിശകലനം. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങൾ, സഞ്ചാര സൗഹൃദം, രാഷ്ട്രീയ സ്ഥിരത എന്നിവയാണ് ഈ നഗരങ്ങളെ സുരക്ഷിതമാക്കുന്നത്. നമ്പിയോ സൂചികയിൽ തുടർച്ചയായി 9 വർഷവും സുരക്ഷിത നഗരമെന്ന സ്ഥാനം അബുദാബി നിലനിർത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top